സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡണ്ട് സാജിദ് കൊല്ലിയിൽ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്‌ലം വടകര മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ അബ്ദുൽ അസീസ്, ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രതിനിധികളായ ബിനു കുന്നന്താനം ( ഒ ഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ) ഷിബിൻ തോമസ് ( ഐവൈസിസി പ്രസിഡണ്ട് ) ബദറുദ്ദീൻ പൂവാർ ( പ്രസിഡന്റ് പ്രവാസി വെൽഫെയർ ), കെഎസ്ടിയു സംസ്ഥാന പ്രൊജക്റ്റ് കോഡിനേറ്റർ കെ എം നസീർ നൊച്ചാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വച്ച് സമ്മാനിച്ചു. പ്രബന്ധ രചന മത്സരത്തിൽ ഹസ്ന പയ്യയിൽ, റസാക്ക് അമ്മാനത്ത്,മൗസൽ മൂപ്പൻ ഓൺലൈൻ ക്വിസ് മത്സരത്തിൽ റസാക്ക് അമാനത്ത്, മഷ്ഹൂർമുഹമ്മദ് ഹസ്ന പയ്യയിലിൽ,മാപ്പിള പ്പാട്ട് മത്സരത്തിൽ മുഹമ്മദ് ഷസിൻ സലീം, ആരിഫ് മുഹമ്മദ്, അഷ്‌റഫ് കെപി,മുഹമ്മദ് ചാലിക്കണ്ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സര ഫലം ഫേസ്ബുക് ലൈവ് വഴിപ്രഖ്യാപിക്കുകയും ലൈവിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയ മൗസൽ മൂപ്പന് ആകർഷകമായ സമ്മാനവും നൽകി. സംഘടന പ്രവർത്തനത്തിലെ മികച്ച സാങ്കേതിക സഹകാരിയായ അബ്ദുൽ ഇർഷാദ് എകെ യെ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ മൊമെന്റോ നൽകി ആദരിച്ചു.
മുഹമ്മദ് ഫസലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഷ്റഫ് ടിടി സ്വാഗതവും ട്രഷറർ സിദ്ധീഖ് എംകെ നന്ദിയും പറഞ്ഞു. ഷമീർ വിഎം,എംഎ റഹ്മാൻ, ഉസ്മാൻ ടിപ്ടോപ്പ്, മുസ്തഫ പട്ടാമ്പി ഫസലുറഹ്മാൻ, കുഞ്ഞഹമ്മദ് ശീഷൽ,സഫീർ കെ പി, നിസാർ മാവിലി, നാസർ ഉറുതൊടി മുസ്തഫ കെ,സജീർ സികെ, താജുദ്ദീൻ പി,റസാക്ക് മണിയൂർ, ആസിഫ് കെവി, സിദ്ദീഖ് കെപി, മൻസൂർ, മുഹമ്മദ്,ആരിഫ് മുഹമ്മദ്, നവാസ് ഒപി, റഫീഖ് കെഎം, ഹാരിസ് കെ,മുസ്തഫ എം,റാഷിദ് കരുനാഗപ്പള്ളി,മുഹമ്മദ് ചലിക്കണ്ടി നൗഫൽ മണിയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മംന