ആഷിഖ് മുഹമ്മദിന് മാറ്റ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ l മാറ്റ് ബഹ്‌റൈൻ ഫൗണ്ടർ അംഗവും മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടിവ് അംഗവും കഴിഞ്ഞ 32 വർഷമായി ബഹ്‌റൈൻ പ്രവാസിയുമായ തൃശൂർ മതിലകം സ്വദേശി ആഷിഖ് മുഹമ്മദിന് മാറ്റ് ബഹ്‌റൈൻ എക്സിക്യൂട്ടിവ് അംഗങ്ങളും സീനിയർ അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി. മനാമ കെ. സിറ്റി ഹാളിൽ മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം സീനിയർ അംഗം സിയാദ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.

റഫീഖ് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. ആഷിഖ് മുഹമ്മദ്‌ മറുപടി പ്രസംഗം നടത്തി. സഗീർ അൽ മുല്ല, ഷാജഹാൻ മാള, സാദിഖ്‌ തളിക്കുളം, അബ്ദുൽ സലാം വഴിയമ്പലം, റഫീഖ് അബ്ബാസ്, ഷാൻഹേർ മതിലകം, നവാസ് വാളൂർ എന്നിവർ സംബന്ധിച്ചു. ആശിഖിനുള്ള മെമന്റോ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം കൈമാറി. മാറ്റ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ട്രഷറർ റഷീദ് വെള്ളാങ്ങല്ലൂർ നന്ദിയും പറഞ്ഞു.

article-image

്േു്േു

You might also like

Most Viewed