കുടുംബ സൗഹൃദവേദിയുടെ ഓണാഘോഷം 'സൗഹൃദോണം 2025'

പ്രദീപ് പുറവങ്കര
മനാമ l കഴിഞ്ഞ 28 വർഷക്കാലമായി ബഹ്‌റൈനിലെ ജീവകാരുണ്യ, കലാസാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കുടുംബ സൗഹൃദവേദിയുടെ ഓണാഘോഷം 'സൗഹൃദോണം 2025' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോ. ഗോപിനാഥ മേനോൻ മുഖ്യാതിഥിയായ ചടങ്ങ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു.
കുടുംബ സൗഹൃദവേദി പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. ആക്ടിംഗ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷ പ്രസംഗവും രക്ഷാധികാരി അജിത്ത് കണ്ണൂർ ആമുഖപ്രസംഗവും നടത്തി. ട്രഷറർ മണിക്കുട്ടൻ ജി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഗണേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികളായ ഫ്രാൻസിസ് കൈതാരത്ത്, വി എം വിദ്യാധരൻ, എബ്രഹാം ജോൺ, ബിജു ജോർജ്ജ്, ബോബൻ ഇടിക്കുള എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ വെച്ച് ഇൻഫ്ലുവൻസർ അവാർഡ് നേടിയ നസറുള്ള നൗഷാദിനെ ആദരിച്ചു. തുടർന്ന്, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന സംഗീത, നൃത്ത, കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ അൻവർ നിലമ്പൂർ നന്ദി രേഖപ്പെടുത്തി.
ോേോേ