ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം നടന്നു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം നടന്നു. നിലവിൽ നടന്നുവരുന്ന 'ആവണി 2025'ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സാമൂഹ്യ വികസന വകുപ്പ് മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി മുഖ്യാതിഥിയായും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങിനെത്തുടർന്ന് വിപുലമായ മെഗാ മ്യൂസിക്കൽ ഷോയും അരങ്ങേറി. സിനിമാ താരം ആബിദ് അൻവർ, ഗായിക ദിവ്യ നായർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. ഒക്ടോബർ 10-ന് നടക്കുന്ന ഗ്രാൻഡ് ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത ഷെഫ് ജയൻ സുകുമാരപ്പിള്ളയാണ് ഓണസദ്യ ഒരുക്കുന്നത്.

article-image

dfgdg

You might also like

Most Viewed