ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച വിപുലമായ ഓണസദ്യയിൽ 5000-ത്തിലധികം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച വിപുലമായ ഓണസദ്യയിൽ 5000-ത്തിലധികം പേർ പങ്കെടുത്തു. സമാജത്തിന്റെ 'ശ്രാവണം 2025' ഓണാഘോഷങ്ങളുടെ ഭാഗമായാണ് പരമ്പരാഗതമായ ഓണസദ്യ ഒരുക്കിയത്. സമാജം അങ്കണത്തിൽ വെച്ച് ഇന്നലെ രാവിലെ 10:45-നാണ് ഓണസദ്യ ആരംഭിച്ചത്. വിഭവസമൃദ്ധമായ ഈ ഓണവിരുന്നിൽ പങ്കെടുക്കുന്നതിനായി നിരവധി വിശിഷ്ട വ്യക്തികൾ എത്തിച്ചേർന്നു.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്, മുൻ നിയമസഭാംഗം ശബരീനാഥ് എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ വിദഗ്ദ്ധ മേൽനോട്ടത്തിലാണ് ഓണസദ്യ ഒരുക്കിയത്.

article-image

gd

article-image

sdfsdf

You might also like

Most Viewed