ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പെരുന്നാൾ കൊടിയേറ്റവും സംയുക്ത ഓർമ്മപ്പെരുന്നാളും ഇന്ന് മുതൽ

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ പ്രശസ്തമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 67-മത് പെരുന്നാൾ കൊടിയേറ്റും സംയുക്ത ഓർമ്മപ്പെരുന്നാളും ഇന്നും നാളെയുമായി നടക്കുമെന്ന് ഇടവക നേതൃത്വം അറിയിച്ചു. എം. ജീ. ഒ. സി. എസ്. എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ ഡോ. വിവേക് വർഗീസ് ശുശ്രൂഷകൾക്ക് പ്രധാന നേതൃത്വം നൽകും.
ഇന്ന് വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യാനമസ്ക്കാരത്തോടെയാണ് പെരുന്നാൾ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
നാളെ രാവിലെ 6.15 മുതൽ രാത്രി നമസ്ക്കാരം, പ്രഭാത നമസ്ക്കാരം, വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. ഇതോടൊപ്പം പരിശുദ്ധ യൽദോ മാർ ബസേലിയോസ്, വാഴ്ത്തപ്പെട്ട അൽ വാറീസ് മാർ യൂലിയോസ്, ഭാഗ്യസ്മരണാർഹനായ ഫീലിപ്പോസ് മാർ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും, ദേവാലയത്തിന്റെ 67-മത് പെരുന്നാൾ കൊടിയേറ്റും നടക്കും. പരിപാടികളിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി ഫാദർ തോമസ്കുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
adsdsfadfsa