വെള്ളാപ്പള്ളി നടേശനെപോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു: ഗവർണർ

ഷീബ വിജയൻ
തിരുവനന്തപുരം I വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. മുപ്പത് വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ പറഞ്ഞു. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ വെള്ളാപ്പള്ളി നടേശൻ നയിക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും ചെയ്താൽ വിജയം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
അതിടെ, വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വി. എൻ. വാസവനും രംഗത്തെത്തി. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണെന്നും അദ്ദേഹം പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും മന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
saadsdasads