ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഹിന്ദി ദിനം ആചരിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദിയെ അംഗീകരിച്ചതിന്‍റെ ഓർമക്കായി എല്ലാ വർഷവും ആചരിക്കുന്ന ഹിന്ദി ദിനം ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിലും ആഘോഷിച്ചു. നൂറിലധികം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഹിന്ദിയുടെ പ്രാധാന്യത്തെയും ഉപയോഗത്തെയും കുറിച്ച് സംസാരിച്ചു.
എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും പ്രഥം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങളുടെ ഹ്രസ്വ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യൻ യുവജനകാര്യ-കായിക മന്ത്രാലയം ആരംഭിച്ച ‘വികസിത് ഭാരത്’ പ്രചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കും ഹിന്ദി ദിനാചരണത്തോടെ തുടക്കമായി.
asdas