നിയമലംഘനങ്ങൾ പരിഹരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് എംപിമാർ

പ്രദീപ് പുറവങ്കര
മനാമ l നിയമലംഘനങ്ങൾ പരിഹരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനുള്ള പുതിയ നിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ് എംപിമാർ. എം.പി ഖാലിദ് ബുഅനഖ് സമർപ്പിച്ച ഈ നിർദേശം പാർലമെന്‍റിന്‍റെ സേവനസമിതിയുടെ പരിഗണനയിലാണ്.
നിർദേശം അനുസരിച്ച്, ഒരു സ്ഥാപനത്തിന് നിയമലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ അത് പരിഹരിക്കണം. ഈ സമയപരിധിക്കുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ മാത്രമേ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ.
കമ്പനികളെ വേഗത്തിൽ നടപടിയെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും, അതേസമയം അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്ന് എം.പി. ബുഅനഖ് വിശദീകരിച്ചു.
erew