ഏഷ്യകപ്പ് ക്രിക്കറ്റ്; റഫറി ഐന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാതെ യുഎഇയുമായി മത്സരിക്കേണ്ടതില്ലെന്ന് പാക്കിസ്ഥാൻ

ശാരിക
ദുബൈ l ഏഷ്യകപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാൻ-യുഎഇ മത്സരം അനിശ്ചിതത്വത്തിൽ. ഇന്നത്തെ മത്സരം നിയന്ത്രിക്കേണ്ട റഫറി ഐന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാതെ മത്സരിക്കേണ്ടതില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നിർദേശം നൽകി.
റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് വീണ്ടും കത്ത് നൽകി. ഇതിൽ തീരുമാനമാകാതെ ടീമിനോട് ഹോട്ടലിൽ നിന്നിറങ്ങരുതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു. ഇന്ന് രാത്രി എട്ടിനാണ് മത്സരം നടക്കേണ്ടത്. ഈ വിഷയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലാഹോറിൽ വാർത്താസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. റഫറിയെ മാറ്റില്ലെന്ന് ഐസിസി അറിയിച്ചിരുന്നു.
സോണിയ ഗാന്ധിയും രാഹുലും വെള്ളിയാഴ്ച വയനാട് സന്ദർശിക്കും
ന്യൂഡൽഹി l മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും. മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കൊപ്പമായിരിക്കും സോണിയ വയനാട്ടിലെത്തുക. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.
സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ി്േേ്ി