ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിയിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ l ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിയിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ. ഖത്തറിന്‍റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്‍റെ ദോഹയിലെ ആക്രമണത്തെയും ബഹ്‌റൈൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്‍റെയും ലംഘനമാണ് ഈ ആക്രമണമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധി പറഞ്ഞു.
ഹമദ് രാജാവിനായി അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം, സാധാരണക്കാരെ സംരക്ഷിക്കണം, തടവുകാരെയും ബന്ദികളെയും ഉടൻ വിട്ടയക്കണം, ഗസ്സയിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ മാനുഷിക സഹായമെത്തിക്കണം എന്നീ വിഷയങ്ങളിൽ ബഹ്‌റൈന്റെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.
dsfsdf