നഗരവികസന പദ്ധതിയുടെ ഭാഗമായി മുഹറഖ് ഗവർണറേറ്റിൽ 100,000 മരങ്ങൾ നട്ടുപിടിപ്പിക്കും

പ്രദീപ് പുറവങ്കര
മനാമ l മുഹറഖ് ഗവർണറേറ്റിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി 100,000 മരങ്ങൾ നട്ടുപിടിപ്പിക്കും. 12,000 ചതുരശ്ര മീറ്ററിൽ 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും ഇതിന്റെ ഭാഗമായി നിർമിക്കും. മുഹറഖിന്റെ സാംസ്കാരിക, വാസ്തുവിദ്യാ തനിമ സംരക്ഷിച്ചുകൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
മുനിസിപ്പാലിറ്റി കാര്യമന്ത്രി വഈൽ അൽ മുബാറക്കാണ് ഇക്കാര്യം അറിയിച്ചത്. 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച ഇസാ അൽ കബീർ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം നഗര ആസൂത്രണത്തിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും, ഈ പദ്ധതി ബഹ്‌റൈൻ വിഷൻ 2030-ന്റെ തത്ത്വങ്ങളുമായി യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
േ്ി്േി