'ശ്രാവണം 2025'; കെ.എസ്. ചിത്രയും യുവഗായകരും പങ്കെടുക്കുന്ന ഗാനമേള നാളെയും മറ്റന്നാളുമായി അരങ്ങേറും

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ ഓണത്തിന്റെ നിറപ്പൊലിമ നിറയ്ക്കാൻ, ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന 'ശ്രാവണം 2025' ഓണാഘോഷങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യവുമായി പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും യുവഗായകരും പങ്കെടുക്കുന്ന ഗാനമേള നാളെയും മറ്റന്നാളുമായി അരങ്ങേറും.
റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ താരങ്ങളായ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ നയിക്കുന്ന സംഗീതനിശ നാളെയും, കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ പങ്കെടുക്കുന്ന ഗാനമേള മറ്റന്നാളും സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
രണ്ട് പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39291940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ോേ്ോേ്