കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ; നിയമത്തിൽ നിർണായക ഭേദഗതികൾ

പ്രദീപ് പുറവങ്കര
മനാമ l കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ എന്നിവ തടയുന്നതിനുള്ള നിയമത്തിൽ നിർണായക ഭേദഗതികൾ വരുത്തിക്കൊണ്ട് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 2025-ലെ അടിയന്തര നിയമം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ നിർദേശവും മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ച ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
പുതിയ നിയമം സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കും. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം മറച്ചുവെക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തും.
കുറ്റവാളി മരിച്ചാലും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കണ്ടുകെട്ടാൻ കോടതിക്ക് അധികാരം ലഭിക്കും. കമ്പനിയുടെ പേരിലോ പ്രതിനിധികളുടെ പേരിലോ കുറ്റകൃത്യം നടന്നാൽ കമ്പനിക്ക് പിഴ ചുമത്താനും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമം ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും.
fdsfds