ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ l ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. ആക്രമണം ഖത്തറിൻറെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കുമെതിരായ നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിൻറെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും സംഘർഷങ്ങൾ ഒഴിവാക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചു.
sdfs