ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്‌സ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന വേനൽക്കാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേഴ്‌സ് അൽ ഗാനിം ഇന്റർനാഷനലിന്റെ ഈസ്റ്റ് ഹിദ്ദ് ഹൗസിങ് പ്രോജക്ടിലുള്ള വർക്ക് സൈറ്റിൽ വെച്ച് നടന്നു. ഏകദേശം 500 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ ആൻഡ് ആരോഗ്യ പരിശോധനാ മേധാവി ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ. എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.

ചെയർമാൻ അഡ്വ. വി.കെ. തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ തുടങ്ങിയവരും പങ്കെടുത്തു.

article-image

ോേ്ോേ്

You might also like

Most Viewed