വി.പി. അബ്ദുല്ല ഹാജിയുടെ വിയോഗത്തിൽ കെ.എം.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l മുൻ ബഹ്‌റൈൻ പ്രവാസിയും, വേളം പഞ്ചായത്ത് മുസ്‍ലിം ലീഗ് മുൻ വൈസ് പ്രസിഡന്‍റുമായ വി.പി. അബ്ദുല്ല ഹാജിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി പ്രാർഥന സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. ഫസലുറഹ്മാൻ പ്രാർഥനക്കു നേതൃത്വം നൽകി. പ്രസിഡന്‍റ് റഫീഖ് കുന്നത് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. അബ്ദുൽ അസീസ് സാഹിബ്, അസീസ് ടി.എം, ജലീൽ ടി., എന്നിവർ അനുസ്മരിച്ചു. ഷമീർ വി.എം, സാജിദ് കൊല്ലിയിൽ, സജീർ സി.കെ, നാസിർ ഉറുതോടി, താജുദ്ദീൻ, ആസിഫ്, റസാക് മണിയൂർ, അഷ്‌റഫ് കോപ്പാലൻ, അബ്ബാസ് കൊമ്മോടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.ടി. അഷ്‌റഫ് സ്വാഗതവും സിദ്ദീഖ് എം.കെ നന്ദിയും രേഖപ്പെടുത്തി.
്േിേ