“കെ.പി.എ പൊന്നോണം” സെപ്തംബർ 19 മുതൽ

പ്രദീപ് പുറവങ്കര
മനാമ l കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള “കെ.പി.എ പൊന്നോണം” ഈ സെപ്തംബർ 19 മുതൽ ഒക്ടോബർ 24 വരെ നീളുന്ന വിവിധതരം പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. കെ.പി.എയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായാണ് പരിപാടികൾ നടക്കുന്നത്. ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ, തിരുവാതിര, പുലികളി , വടംവലി തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3304 5630 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
sadfsdf