ഇസാടൗണിലെ അൽഇഹ്സാൻ മദ്രസ 2025-26 അധ്യയന വർഷം സെപ്റ്റംബർ 5ന് ആരംഭിക്കും


പ്രദീപ് പുറവങ്കര

മനാമ l ഒരു ദശകത്തിലേറെ പ്രവർത്തി പരിചയവുമായി മുന്നോട്ട് പോകുന്ന ഇസാടൗണിലെ അൽഇഹ്സാൻ മദ്രസ അതിന്റെ 2025-26 അധ്യയന വർഷം വരുന്ന സെപ്റ്റംബർ 5 വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈൻ ഈസാ ടൗണിൽ ഏറെ കാലമായി വ്യവസ്ഥാപിതവും ഉയർന്ന പഠന നിലവാരവുമായി മുന്നോട്ട് പോകുന്ന മദ്രസ്സ റയ്യാൻ സ്റ്റഡി സെന്ററിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് .

ലളിതമായ പാഠഭാഗങ്ങൾ, അറബി ഭാഷ പഠനം, ഖുർആൻ പാരയണം, മനപ്പാഠം, വിശ്വാസ കർമ്മശാസ്ത്ര വിഷയങ്ങൾ, സ്വഭാവമര്യാദകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഖുർആൻ പാരായണത്തിന്റെ തനത് ശൈലി രൂപപ്പെടുത്തിയെടുക്കാൻ ഖാഇദ നൂറാനിയ്യ പഠനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി 3953 1891 അല്ലെങ്കിൽ 321 88 662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfsf

You might also like

Most Viewed