സതേൺ ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ l നടപ്പാതകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ സതേൺ ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റസ്റ്റാറന്റുകൾ, കാന്റീനുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

അൽ ഹാജിയാത്തിലെ 80ലധികം കടകളിൽ ഇതിന്റെ ഭാഗമായി പരിശോധന നടത്തി. താമസക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ചില തൊഴിലാളികൾ കടകൾക്ക് മുന്നിൽ മാലിന്യം വലിച്ചെറിയുന്നതും കസേരകൾ വെച്ച് കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കാമ്പയിൻ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി തൊഴിലാളികളുമായി നേരിട്ട് സംസാരിക്കുകയും വിഡിയോകളും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്.

article-image

sdfsdf

You might also like

Most Viewed