സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഐസിസിഎ മിഡില്‍ ഈസ്റ്റ് ഉച്ചകോടിക്ക് വിജയകരമായ സമാപനം

പ്രദീപ് പുറവങ്കര
മനാമ I ഇൻ്റർനാഷണൽ കോൺഗ്രസ് ആൻഡ് കൺവെൻഷൻ അസോസിയേഷൻ മിഡിൽ ഈസ്റ്റ് ഉച്ചകോടി എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ വിജയകരമായി സമാപിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും അതിനപ്പുറത്തുനിന്നുമുള്ള 100-ലധികം അന്താരാഷ്ട്ര വിദഗ്‌ധരും പങ്കെടുത്തു. അസോസിയേഷനുമായി സഹകരിച്ച് ബഹ്റൈനിൽ ആദ്യമായി നടന്ന ഉച്ചകോടിയിൽ സമഗ്രമായ പാനൽ ചർച്ചകൾ, പ്രത്യേക വർക്ക്ഷോപ്പുകൾ, ആഗോള മൈസ് വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രചോദനാത്മകമായ സംഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. 'ബഹ്റൈന്റെ ടൂറിസം ദർശനവും അന്താരാഷ്ട്ര മീറ്റിംഗ് മേഖലയുടെ കാഴ്ചപ്പാടും' എന്ന സെഷൻ ഉൾപ്പെടെ അന്താരാഷ്ട്ര ബിസിനസ്സ് ഇവന്റ് മേഖല വികസിപ്പിക്കുന്നതിനുള്ള മുൻഗണനകളെക്കുറിച്ചുള്ള ചർച്ചകൾ പരിപാടിയിൽ നടന്നു. ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സിഇഒയും എക്സസിബിഷൻ വേൾഡ് ബഹ്റൈൻ ചെയർപേഴ്‌സണുമായ സാറാ അഹമ്മദ് ബുഹിജി, ബിടിഇഎയിലെ റിസോഴ്‌സ് ആൻഡ് പ്രോജക്‌ടുകളുടെ ഡെപ്യൂട്ടി സിഇഒ ഡാന ഒസാമ യൂസിഫ് അൽ സാദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
adsdasads