മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പൊന്നോണം 2025 സെപ്റ്റംബർ ഒന്നുമുതൽ


പ്രദീപ് പുറവങ്കര

മനാമ l ഈ വർഷത്തെ മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പൊന്നോണം 2025 വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും, സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 3 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഇത്തവണ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.

ഓണ സദ്യ, തിരുവാതിര മത്സരം, ഓണപ്പാട്ട് മത്സരം, പായസ മത്സരം, നാടൻ പാട്ടുകൾ തുടങ്ങി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. മുഹറഖ് സയ്യാനി ഹാൾ, ലുലു ഹൈപ്പർ മാർക്കറ്റ്, മുഹറഖ് മലയാളി സമാജം ഓഫിസ് തുടങ്ങി വിത്യസ്ത വേദികളിലാണ് പരിപാടികൾ അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് 35397102, 33874100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

്ിപു

You might also like

  • Straight Forward

Most Viewed