ഫെഡ് ബഹ്‌റൈൻ ഓണാഘോഷ കമ്മിറ്റിക്ക് രൂപം നൽകി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ, 2025-ലെ ഓണാഘോഷത്തിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. പ്രസിഡൻ്റ് സ്റ്റീവൻസൺ മെൻഡീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു.
ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് കോർ കമ്മിറ്റി കൺവീനർ റോയ് സെബാസ്റ്റ്യൻ, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത്, ട്രഷറർ ലതീഷ് മോഹൻ, മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ് ജയൻ, എന്റർടൈൻമെന്റ് സെക്രട്ടറി ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായി ക്ലോഡി ജോഷിയെ യോഗം തിരഞ്ഞെടുത്തു.
ഒക്ടോബർ 10-ന് ഗുദൈബിയയിലെ സ്വിസ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടും കൂടിയാണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പോസ്റ്റർ പ്രസിഡന്റ് സ്റ്റീവൻസൺ, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് മുൻ പ്രസിഡന്റ് രമേശിന് കൈമാറി പ്രകാശനം ചെയ്തു.
പിുപ