ആലപ്പുഴ പ്രവാസി അസോസിയേഷൻ വെബ് സെമിനാർ സംഘടിപ്പിക്കുന്നു.


പ്രദീപ് പുറവങ്കര

മനാമ I പ്രവാസികൾക്കായി ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ വെബ് സെമിനാർ സംഘടിപ്പിക്കുന്നു. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ധനകാര്യ മാർഗ്ഗനിർദ്ദേശങ്ങളും സംരംഭകത്വ അവസരങ്ങളും സെമിനാറിൽ വിശദീകരിക്കും. ആഗസ്ത് 29ന് ഉച്ചയ്ക്ക് 3 മണി മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ കേരള വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജി കൃഷ്ണ പിള്ള, ബഹ്റൈനിലെ പിക്സ്ജൻ ഫ്രെയിംവർക്ക് ഡയറക്ടറും, കോർപ്പറേറ്റ് ട്രെയിനറുമായ ബിജു തോമസ് എന്നിവർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 33354073 അല്ലെങ്കിൽ 39164843 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sasaasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed