"ജിഎസ്എസ് പൊന്നോണം 2025" നാളെ വൈകിട്ട് എട്ടുമണിക്ക് ആരംഭിക്കും


പ്രദീപ് പുറവങ്കര

മനാമ l സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ "ജിഎസ്എസ് പൊന്നോണം 2025" നാളെ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് ആരംഭിക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ വിവിധ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കായി "കേരളീയ തനിമ" എന്ന പേരിൽ ഓണപ്പുടവ മത്സരം, പായസ മത്സരം, അത്തപ്പൂക്കള മത്സരം, കൂടാതെ വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 12 വെള്ളിയാഴ്ച നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടുകൂടി ഈ വർഷത്തെ ഓണപരിപാടികൾ സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് വിജയൻ ജനറൽ കൺവീനറായും ശിവകുമാർ വാസുദേവൻ, ശ്രീമതി ബിസ്മി രാജ് എന്നിവർ കൺവീനർമാരായും നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിൽ സതീഷ് കുമാർ, ദേവദത്തൻ എന്നിവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

article-image

ോേോേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed