ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനാഘോഷം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന പൗരസഭ നാളെ

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന പൗരസഭ നാളെ വൈകീട്ട് ഏഴിന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും. 'നീതി സ്വതന്ത്രമാവട്ടെ ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഡോ. ബാബു രാമചന്ദ്രൻ, അഡ്വ. എം.സി. അബ്ദുൽ കരീം, ഷംസുദ്ദീൻ വെള്ളികുളങ്ങര, ചെമ്പൻ ജലാൽ, പ്രദീപ് പുറവങ്കര തുടങ്ങിയവർ സംബന്ധിക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
േിന്േി