കെഎംസിസി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് കമ്മിറ്റി ചികിത്സാ സഹായ ഫണ്ട് കൈമാറി

പ്രദീപ് പുറവങ്കര
മനാമ l കെഎംസിസി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് കമ്മിറ്റി പതിയാരക്കരയിലെ നവാസ് എന്ന വ്യക്തിയുടെ കിഡ്നി മാറ്റൽ ശസ്ത്രക്രിയക്ക് വേണ്ടി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു കെഎംസിസി ബഹ്റൈൻ മണിയൂർ പഞ്ചായത്ത് ട്രഷറർ ജമാൽ സി കെ കൈമാറി. നവാസ് സഹായ കമ്മിറ്റിക്ക് വേണ്ടി കമ്മിറ്റി ചെയർമാൻ ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം പിഎം അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പറമ്പത്ത് കുഞ്ഞബ്ദുള്ള, മുസ്ലിം ലീഗ് നേതാക്കൾ, ബഹ്റൈൻ കെഎംസിസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ോ്േി്േോി