റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സ്വാതന്ത്ര്യ ദിന സംഗമം നാളെ

പ്രദീപ് പുറവങ്കര
മനാമ l വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സ്വാതന്ത്ര്യ ദിന സംഗമം നാളെ റയ്യാൻ മദ്രസ്സ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം ഉൽഘാടനം ചെയ്യും. മദ്രസ്സാ വിദ്യാർത്ഥികൾക്കായി വിവിധ വൈജ്ഞാനിക പരിപാടികളും മുതിർന്നവർക്കായി "ആധുനിക ഇന്ത്യ സ്വതന്ത്രയോ?" എന്ന വിഷയത്തിൽ ഓൺലൈൻ പ്രബന്ധ രചന മത്സരവും ഇതോടനുബന്ധിച്ച് നടക്കും.
ിേിേ്