‘രിബാത്’ ടീൻസ് റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ l ‘രിബാത്’ എന്ന പേരിൽ മൂന്ന് ദിവസം നീണ്ടു നിന്ന ടീൻസ് റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു. റിഫ ദിശ സെന്‍ററിൽ നടന്ന സമാപന സമ്മേളനം സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്‍റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ സ്വാഗതവും അനീസ് വി.കെ നന്ദി രേഖപ്പെടത്തുകയും ചെയ്തു.

നാട്ടിൽ നിന്നെത്തിയ ട്രെയിനർമാരായ ഫയാസ് ഹബീബ്, അൻഷദ് കുന്നക്കാവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാലിഹ് എം, യൂനുസ് സലീം, ഷെഫിൻ ഷാജഹാൻ, മൂസ കെ. ഹസൻ, കമാൽ മുഹ്യുദ്ദീൻ, മാസ്റ്റർ യൂസുഫ്, അബ്ദുൽ ഹഖ്, ഷിയാസ്, നസ്നിൻ അൽതാഫ്, ലൂണ ശഫീഖ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മൽസരങ്ങളിൽ ചലഞ്ചേഴ്സ് ഗ്രൂപ്പ് കൂടുതൽ പോയന്‍റുകൾ നേടി ഒന്നാം സ്ഥാനത്തും വാട്ടർ മെലൻ രണ്ടാം സ്ഥാനവും സ്ട്രോബറി മൂന്നാം സ്ഥാനവും ലെജന്‍റ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി.

article-image

ോേ്ോേ്

You might also like

  • Straight Forward

Most Viewed