ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന മ്യൂസിക് ആൽബം ജയ് ഹോ നാളെ റിലീസ് ചെയ്യും


പ്രദീപ് പുറവങ്കര

മനാമ l സ്വതന്ത്ര ദിനത്തോടനുബന്ധിച്ച്, ലിൻസാ മീഡിയയുടെ സഹായത്തോടെ, ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന ജയ് ഹോ നാളെ റിലീസ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്തു ബഹ്റൈനിലെ കലാകാരന്മാർ, അഭിനയിച്ച ഈ മ്യൂസിക് ആൽബം പൂർണ്ണമായും ബഹ്റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഡോക്ടർ പി വി ജയദേവൻ രചിച്ച ഗാനത്തിന് നിസാം ബഷീറാണ് സംഗീതം നൽകിയിരിക്കുന്നത്. ലിനി സ്റ്റാൻലിയും സച്ചിനും, നിസാം ബഷീറും ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്. സ്റ്റാൻലി തോമസും,ചാൾസ് ആലുക്കയുമാണ് സംവിധാന സഹായികൾ.

article-image

്േി്ി

You might also like

  • Straight Forward

Most Viewed