ബഹ്റൈൻ നൗക കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ നൗക "കലയിലൂടെ ഹൃദയങ്ങളിലേക്ക് – സമന്വയം 2025" എന്ന പേരിൽ മൂന്ന് മാസങ്ങളിലായി, വിവിധ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബിൽ വെച്ച് നടന്നു. നൗക സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതവും ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കാസിയസ് പെരേര, സമന്വയം 2025-ന്റെ മുഖ്യരക്ഷാധികാരി ഡോ. പി.വി. ചെറിയാന് പോസ്റ്റർ നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.
വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായ എസ് വി ബഷീർ, ഷംസുദീൻ വെള്ളിക്കുളങ്ങര, ചെമ്പൻ ജലാൽ, റഫീഖ് നാദാപുരം, യു കെ ബാലൻ, അരുൺ പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൺവീനർ മഹേഷ് പൂത്തോളി നന്ദി രേഖപ്പെടുത്തി.
ോൈീോേീ
േ്േ്ി