വോയ്‌സ് ഓഫ് ആലപ്പി എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പി, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. 'നേട്ടം 2025' എന്ന പേരിൽ ടുബ്ലിയിലെ ലയാലി വില്ലയിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയ മൗറിസ് വർഗീസ് മോൻസി, ശരണ്യ ജയൻ, അരുണിമ യു, അൽഫോൻസാ ട്രീസ സോബി, അലീന റെജി, ഫാത്തിമ ഷെമീസ് എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ജഗൻ പി കൃഷ്ണ, മിഥുൻ ടി. ആർ എന്നിവരെയുമാണ് 'നേട്ടം 2025' നൽകി ആദരിച്ചത്.
ബഹ്‌റൈനിലുള്ള കുട്ടികളും, നാട്ടിലുള്ള കുട്ടികളുടെ മാതാപിതാക്കളും ചടങ്ങിൽ വച്ച് ആദരവ് ഏറ്റുവാങ്ങി. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി ട്രഷററും, നേട്ടം 2025 കോർഡിനേറ്ററുമായ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.
േ്ി്
ോേ്ോേ്