ഐസിആർഎഫ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025ന്റെ ഭാഗമായി സിത്രയിലെ ഒരു തൊഴിൽ സ്ഥലത്ത് വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ. ഐ.ഒ.എം. എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി നടന്നുവരുന്നത്.
ഏകദേശം 500 തൊഴിലാളികൾക്കാണ് വേനൽകാല ബോധവത്കരണം നടത്തിയത്. തൊഴിൽ സുരക്ഷയും ആരോഗ്യ പരിശോധനയും കൈകാര്യം ചെയ്യുന്ന ഹസൻ അൽ അരാദി, തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം മേധാവി ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ.യുടെ ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി എന്നിവർ വിതരണത്തിൽ പങ്കുചേർന്നു. നേപ്പാൾ അംബാസഡർതീർത്ഥ രാജ് വാഗ്ലെ ആയിരുന്നു വിശിഷ്ടാതിഥി.
ഐ.സി.ആർ.എഫ്. ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിൻ്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ സിറാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
േ്ുേു