ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷം ‘ആവണി 2025’ സെപ്റ്റംബർ 18 മുതൽ

പ്രദീപ് പുറവങ്കര
മനാമ l ‘ആവണി 2025’ എന്ന പേരിൽ സെപ്റ്റംബർ 18 മുതൽ ഓണാഘോഷപരിപാടികൾ ആരംഭിക്കുമെന്ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ക്ലബ് പരിസരത്ത് വെച്ച് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ധമാക്ക-സീസൺ 2 സിനിമാറ്റിക് നൃത്ത മത്സരവും നടക്കും. പ്രശസ്ത ഡാൻസറായ റംസാൻ മുഹമ്മദ് മുഖ്യാതിഥിയാകും. തുടർന്ന് വിവിധ ദിവസങ്ങളിലായി തിരുവാതിര, ഓണപ്പുടവ, ഓണപ്പാട്ട്, പൂക്കളം, പായസം, വടംവലി മത്സരങ്ങളും സംഘടിപ്പിക്കും.
ഒക്ടോബർ രണ്ടിന് വൈകീട്ട് പ്രശസ്ത ഗായകനും നടനുമായ ആബിദ് അൻവർ, ദിവ്യ നായർ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ നടക്കും. ഒക്ടോബർ മൂന്നിന് വടംവലി മത്സരവും സഹൃദയ സംഘത്തിന്റെ നാടൻപാട്ടും ഉണ്ടാകുമെന്നും, ഒക്ടോബർ 10ന് 3500ലധികം അംഗങ്ങൾക്ക് രുചികരമായ ഓണസദ്യ വിളമ്പുമെന്നും ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ആവണി 2025 ന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി സാനി പോൾ കോളെങ്ങാടൻ ജനറൽ കൺവീനറായി 51 അംഗ സംഘാടകസമിതിയും രൂപവത്കരിച്ചു.
േിേി