നിയമലംഘകകരായ 130 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ എം ആർ എ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഓഗസ്റ്റ് 3 മുതൽ 9 വരെ വിവിധ തൊഴിലിടങ്ങളിൽ 1,089 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. ഇതിൽ 1076 എണ്ണവും റിടെയിൽ സ്ഥാപനങ്ങളായിരുന്നു.
പരിശോധനകളിൽ 10 പേരെ പിടികൂടി. ഈ കാലയളവിൽ നേരത്തേ പിടികൂടിയ നിയമലംഘകകരായ 130 വിദേശ തൊഴിലാളികളെ നാടുകടത്തിയതായും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരി മുതൽ കെ 87941 പരിശോധനകൾ നടത്തിയതായും, ഇതിൽ പിടിയിലായ 10318 പേരെ നാട് കടത്തിയതായും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.
ോീോീ