ബഹ്റൈനിൽ മലയാളി നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ I ബഹ്റൈൻ പ്രവാസിയും എറണാകുളം പള്ളുരുത്തി സ്വദേശിയുമായ സജീർ ചെറുകാര്യത്ത് സൈനുദ്ദീൻ നിര്യാതനായി.  51 വയസാണ് പ്രായം.   ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ, ഇന്ന് രാവിലെ  ടുബ്ലിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ബഹ്‌റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകനാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. മാതാവ്: റുക്കിയ ,ഭാര്യ: ഫാസില,മക്കൾ:അനാൻ സജീർ ,അബു അയാൻ സജീർ. മൃതദേഹം നാട്ടിലേയ്ക് അയക്കാനുളള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 

article-image

aa

You might also like

  • Straight Forward

Most Viewed