തൊഴിലിടങ്ങളിൽ മെഡിക്കൽ സഹായവും അടിയന്തര ചികിത്സാ പ്രോട്ടോക്കോളുകളും ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമങ്ങൾ


ശാരിക

മനാമ l രാജ്യത്തെ തൊഴിലിടങ്ങളിൽ മെഡിക്കൽ സഹായവും അടിയന്തര ചികിത്സാ പ്രോട്ടോക്കോളുകളും ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമങ്ങൾ നിലവിൽ വന്നു. ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദയാണ് മന്ത്രിതല ഉത്തരവ്  പുറത്തിറക്കിയത്. തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യം.

പ്രഥമശുശ്രൂഷാ ലഭ്യത ഉറപ്പാക്കുക, മെഡിക്കൽ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുക, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുക എന്നിവയും പുതിയ നിയമങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്.  ജിംനേഷ്യങ്ങളിലും ഫിറ്റ്‌നസ് സെന്ററുകളിലും ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രിലേറ്ററുകൾ നിർബന്ധമാക്കാൻ ജനറൽ സ്പോർട്സ് അതോറിറ്റി അടുത്തിടെ സ്വീകരിച്ച നടപടികളുമായി ഈ ഉത്തരവ് യോജിക്കുന്നുണ്ട്.

തൊഴിൽപരവും വിനോദപരവുമായ ചുറ്റുപാടുകളിൽ പ്രതിരോധ, ജീവൻ രക്ഷാ നടപടികളിൽ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചന കൂടിയാണിത്. പുതിയ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും. ഓരോ തൊഴിലിടത്തിലും മതിയായ പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ ഒരുക്കുക, പ്രഥമശുശ്രൂഷാ കിറ്റുകൾ ലഭ്യമാക്കുക, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ തയാറാക്കുക, ഓരോ 20 ജീവനക്കാർക്കും കുറഞ്ഞത് ഒരു യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ പ്രഥമശുശ്രൂഷാ പ്രവർത്തകനെ നിയമിക്കുക, കിറ്റുകളുടെ ലഭ്യതയും വിവര റിപ്പോർട്ടിങ്ങും നിരീക്ഷിക്കാൻ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തുക എന്നീ നിർദേശങ്ങളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

article-image

േ്ുേു

You might also like

  • Lulu Exchange
  • Straight Forward

Most Viewed