ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

ശാരിക
മനാമ l ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു.
മോഷണം സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷ്ടിച്ച പണത്തിൻ്റെ ഒരു പങ്ക് ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം ബിസിനസ് സ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി നിരീക്ഷണ ക്യാമറകളുടെയും അലാറാം സംവിധാനങ്ങളുടെയും പ്രവർത്തനം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
വനവ