ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി 'കാവ്യ സംഗമം' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ I  ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ "കാവ്യ സംഗമം" എന്ന പേരിൽ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ അറിയപ്പെടുന്ന കവികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത സദസ്സ് ശ്രദ്ധേയമായി.

സമ്മേളനത്തിൽ പ്രമുഖ കവികളായ ദീപ ജയചന്ദ്രൻ, ആശാ രാജീവ്‌, മോഹൻ പുത്തൻഞ്ചിറ, സിബി ഇലവുപാലം, ആദർശ് മാധവൻകുട്ടി, ഹേമ വിശ്വംഭരൻ, ഇ.വി. രാജീവൻ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു. അവതരിപ്പിച്ച കവിതകളെക്കുറിച്ച് എസ്. വി ബഷീർ, ജോർജ് വർഗ്ഗീസ് എന്നിവർ വിലയിരുത്തി സംസാരിച്ചു.

പ്രോഗ്രാം കൺവീനർ രഞ്ജൻ ജോസഫ് പരിപാടി നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് ജവാദ് വക്കം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, പ്രിയദർശിനി ബഹ്‌റൈൻ കോർഡിനേറ്റർ സെയ്ത് എം.എസ്. എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ദേശീയ വൈസ് പ്രസിഡൻ്റ് സിൻസൻ പുലിക്കോട്ടിൽ നന്ദി രേഖപ്പെടുത്തി. സാബു പൗലോസ്, സൽമാൻ ഫാരിസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed