ഹജ്ജ് പൂർത്തിയാക്കി മിനായിൽ നിന്ന് മടങ്ങിയ മലയാളി ഹജ്ജുമ്മ മക്കയിൽ വെച്ച് മരണപ്പെട്ടു

അക്ബർ പൊന്നാനി
മക്ക: ജീവിതാഭിലാഷമായിരുന്ന വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്ന് മക്കയിലെ അസീസയിലുള്ള താമസ സ്ഥലത്തേക്ക് തിരിച്ചെത്തിയ ശേഷം മലയാളി ഹജ്ജുമ്മ പരലോകത്തേക്ക് യാത്രയായി. കാസർകോട്, ഉപ്പള സ്വദേശിനി ആരിഫ ഹജ്ജുമ്മ (59) ആണ് വിശ്വാസികൾ കൊതിക്കുന്ന പാപമുക്തമായ മരണം പുൽകിയത്.
ഭർത്താവും ഹജ്ജിനെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. മരണാനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാവുകയും മക്കയിലെ മുഐസിം ദല്ല മഖ്ബറയിൽ ഖബറടക്കുകയും ചെയ്തതായി മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
ഹജ്ജിലെ പ്രധാന കർമങ്ങൾ പൂർത്തിയാക്കി മക്കയിലേക്കു മടങ്ങുന്നതിന് മുമ്പായി ആരിഫ ഹജ്ജുമ്മയെ ബാധിച്ച പനി മരണത്തിൽ കലാശിക്കുകയായിരുന്നു. ദുൽഹജ്ജ് 12 ലെ കല്ലെറിയൽ കർമത്തിന് ശേഷം മിനയിൽ നിന്ന് അവർ അസീസിയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് അവിടെ വിശ്രമിക്കവെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടായതും അന്ത്യം സംഭവിച്ചതും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലായിരുന്നു ഇരുവരും പുണ്യതീർത്ഥാടനത്തിനെത്തിയത്.
്ിേ്േി