ബഹ്റൈനിലെ പാർപ്പിട കെട്ടിടങ്ങളിൽ സി.സി.ടി.വി കാമറകൾ നിർബന്ധമാക്കണമെന്ന് എം.പിമാർ

പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പാർപ്പിട കെട്ടിടങ്ങളിൽ സി.സി.ടി.വി കാമറകൾ നിർബന്ധമാക്കണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. പാർലമെന്റിന്റെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ചെയർമാൻ അഹ്മദ് അൽ സല്ലൂമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
മോഷണം, നശീകരണം, നിയമവിരുദ്ധമായ റേസിങ് എന്നിവയുൾപ്പെടെ രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. വീടുകൾ, വില്ലകൾ, അപ്പാർട്മെൻറ് കെട്ടിടങ്ങൾ, പാർപ്പിട കോമ്പൗണ്ടുകൾ തുടങ്ങിയവയിലെല്ലാം കാമറകൾ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. നിലവിൽ ശിപാർശ സതേൺ, നോർത്തേൺ, മുഹറഖ് മുനിസിപ്പൽ കൗൺസിലുകളും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും അവലോകനം ചെയ്തുവരുകയാണ്.
ോ്േേ