സെവൻ ആർട്സ് കൾച്ചറൽ ഫോറം അതിന്റെ രണ്ടാം വാർഷികവും പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ്  കൾച്ചറൽ ഫോറം അതിന്റെ രണ്ടാം വാർഷികവും പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും ഓറ ആർട്സിന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. പെരുന്നാൾ ദിവസം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയും ഇതിനോുനുബന്ധിച്ച് അരങ്ങേറി.

 

 

article-image

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീത സംവിധായകനുമായ അജയ് ഗോപാൽ, ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിച്ച മ്യൂസിക്കൽ കോമഡി ഷോയും സെവൻ ആർട്സ് ലേഡീസ് വിങ്ങിന്റെയും ഓറ ഡാൻസ് ടീമിന്റെയും ഡാൻസ് പ്രോഗ്രാമുകളും മറ്റു വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

article-image

പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജേക്കബ് തേക്കുതൊടിന്റെ അധ്യക്ഷതയിൽ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി നിർവഹിച്ചു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കാഷ്യസ് കാമിലോ പെരേര, പ്രോഗ്രാമിന്റെ ഡയറക്ടറും സെവൻ ആർട്ട്സ് കൾച്ചറൽ ഫോറത്തിന്റെ ചെയർമാനുമായ മനോജ് മയ്യന്നൂർ, സംഘടനയുടെ രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മോനി ഒടികണ്ടത്തിൽ, രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ എം സി പവിത്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും, ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

article-image

ോേ്ിേോ

You might also like

Most Viewed