ഹോപ്പ് പത്താം വാർഷികാഘോഷം നാളെ

മനാമ:
ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ പത്താം വാർഷികാഘോഷം നാളെ വൈകീട്ട് 7.00 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. യു എ ഇ യിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും.
മുൻ ബഹ്റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനും, ഹോപ്പിന്റെ രക്ഷാധികാരിയും, സ്ഥാപക അംഗവുമായ ചന്ദ്രൻ തിക്കോടിയും സംബന്ധിക്കുന്ന പരിപാടിയിൽ ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.
aa