നിതിൻ ശ്രീനിവാസന് യാത്രയപ്പ് നൽകി ബിഡികെ ബഹ്റൈൻ


മനാമ: ബഹ്‌റൈനിൽ നിന്നും ജോലി സംബന്ധമായി സൗദിയിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർന്റെ ക്യാമ്പ് കോർഡിനേറ്റർ നിതിൻ ശ്രീനിവാസന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബഹ്‌റൈനിൽ വരുന്നതിന് മുന്നേ നാട്ടിലും ബിഡികെയുടെ സജീവ പ്രവർത്തകനായിരുന്ന നിതിൻ രക്‌തദാന പ്രവർത്തനത്തിനും മറ്റുള്ളവരെ രക്തദാന ക്യാമ്പുകളിൽ എത്തിക്കുന്നതിനും വഹിക്കുന്ന പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രശംസിച്ചു.

ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ എന്നിവർ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉപഹാരം നിതിന് കൈമാറി. വൈസ് പ്രസിഡന്റ്‌ സിജോ ജോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, സുനിൽ, രാജേഷ് പന്മന,സലീന റാഫി, സഹല ഫാത്തിമ, ഗിരീഷ്. ടി. ജെ, അബ്ദുൽ നാഫി, പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.

article-image

aaa

You might also like

Most Viewed