ബഹ്റൈൻ പ്രവാസികൾതക്കായി ഓപ്പൺ ഫോറം സംഘടിപ്പിച്ച് നോർക്കാ റൂട്ട്സ്

മനാമ : ബഹ്റൈനിലെ പ്രവാസികേരളീയർക്കായി ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം സമാജം ബാബു രാജൻ ഹാളിൽ നടന്നു. നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു. പ്രവാസികേരളീയർക്കായി നോർക്ക വകുപ്പും ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സും മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു നോർക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നൽകി.
സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സമാജം നോർക്ക ബി.കെ.എസ് ഇൻചാർജ് വർഗ്ഗീസ് ജോർജ്ജ്, കോർഡിനേറ്റർ കെ.ടി.സലിം, കൺവീനർ സക്കറിയ.ടി.എബ്രഹാം എന്നിവരാണ് ഓപ്പൺ ഹൗസിൻ്റെ ഏകോപനം നിർവ്വഹിച്ചത്.
aa