"ഹൃദയത്തെ അറിയാൻ " ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബികെഎസ് മലയാളം പാഠശാല


മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെ ക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിച്ച "ഹൃദയത്തെ അറിയാൻ " എന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദർ പങ്കെടുത്തു. ഡോ.ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേറ, ബിൻസൺ മാത്യു എന്നിവർ പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും പങ്കെടുത്തവർക്ക് പരിശീലനം നൽകുകയും ചെയ്തു.

സമാജം വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാഠശാല പ്രിൻസിപ്പാൾ ബിജു.എം.സതീഷ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. മലയാളം പാഠശാല കൺവീനർ സുനേഷ് സാസ്കോ, വൈസ് പ്രിൻസിപ്പൾമാരായ രജിത അനി, ലതാ മണികണ്ഠൻ എന്നിവർ ഏകോപനം നിർവ്വഹിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.

article-image

aa

You might also like

Most Viewed