ഞണ്ട് പിടുത്തം - നിരോധനം നീക്കി ബഹ്റൈൻ

മനാമ: ബഹ്റൈന്റെ സമുദ്രാതിർത്തികളിൽ ഞണ്ട് പിടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ നീക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെൻറ് അറിയിച്ചു.രണ്ട് മാസം നീണ്ട നിരോധന കാലാവധിക്ക് ശേഷമാണ് വീണ്ടും ഇതിനായി അനുമതി നൽകിയിരിക്കുന്നത്. മത്സ്യസമ്പത്ത് സംരക്ഷണത്തിനും, ഞണ്ടുകളുടെ ഉത്പാദനവും പ്രജനനവും നടക്കുന്ന കാലഘട്ടങ്ങളിൽ അവയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
aa