മികച്ച മൊബൈൽ നെറ്റ് വർക്ക് ബഹ്റൈനിലെന്ന് റിപ്പോർട്ട്


മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും മികച്ച മൊബൈൽ നെറ്റ്‍വർക്ക് ബഹ്റൈനിലെന്ന് റിപ്പോർട്ട്. സ്വതന്ത്ര അനലിറ്റിക്സ് കമ്പനിയായ ഓപൺ സിഗ്നലിൻറെ റിപ്പോർട്ട് പ്രകാരം മൊബൈൽ നെറ്റ്‍വർക്ക് ഗുണനിലവാരത്തിനുള്ള ആഗോള മാനദണ്ഡമായ ഗ്ലോബൽ നെറ്റ്‍വർക്ക് എക്സലൻസ് സൂചികയിലാണ് ബഹ്റൈൻ ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച 4 ജി, 5 ജി ലഭ്യത, വേഗത്തിലുള്ള ഡൗൺലോഡ്, വിശ്വസനീയമായ നെറ്റ്‍വർക്ക് നിലവാരം എന്നിവക്കാണ് ബഹ്റൈൻ അംഗീകാരം നേടിയത്.

പട്ടികയിൽ രണ്ടാം സ്ഥാനവും കുവൈത്തിനാണ്. ഒമാൻ, യു.എ.ഇ എന്നിവർ ‍യഥാക്രമം മൂന്നും നാലും സ്ഥാനത്ത് തുടരുന്നു. അതിനു പിന്നാലെയാണ് ഖത്തറിൻറെയും സൗദിയുടെയും സ്ഥാനം.

article-image

aa

You might also like

Most Viewed