ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു

സമൂഹത്തിൽ ജോലി കിട്ടാതെയോ മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐ.സി.ആർ.എഫ് ബഹ്‌റൈന്റെ സംരംഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു.
ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ കിറ്റുകൾ കൈമാറി.
ഭക്ഷ്യസഹായം ആവശ്യമുള്ളവർക്ക് ഐ.സി.ആർ.എഫ് ഹെൽപ് ലൈൻ നമ്പറുകളായ 35990990 അല്ലെങ്കിൽ 38415171 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fdxgdfg