സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി ഇന്ത്യൻ സ്‌കൂൾ


ഈ വർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. 98.73 ശതമാനമാണ് വിജയം. 631 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 34 വിദ്യാർഥകൾ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകൾ നേടി. 500 ൽ 493 മാർക്ക് നേടി ജോയൽ സാബു സ്കൂൾ ടോപ്പർ ആയി. ശ്രേയ മനോജ് 492 മാർക്ക് നേടി രണ്ടാം സ്ഥാനവും ആരാധ്യ കനോടത്തിൽ 488 മാർക്ക് നേടി മൂന്നാം സ്ഥാനവും നേടി.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ 100 ശതമാനവും, സയൻസ് സ്ട്രീമിൽ 99.67 ശതമാനവും കോമേഴ്‌സ് സ്ട്രീമിൽ 97.37 ശതമാനവുമാണ് വിജയം നേടിയത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ഈ ചരിത്ര നേട്ടത്തിൽ എല്ലാ വിദ്യാർഥകളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
dsfgd